മതസൗഹാർദം വിളിച്ചോതി മാർത്തോമ യുവജന സഖ്യം ഇഫ്​താർ സംഗമം

മനാമ: സൗഹൃദത്തി​​​​െൻറയും  സാഹോദര്യത്തി​​​​െൻറയും  സന്ദേശമുണര്‍ത്തി ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യം, ബുദൈയയിൽ സ്ഥിതി ചെയുന്ന അൽ നൂഹ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഒപ്പം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. മതസഹവർത്തിത്വത്തി​​​​െൻറയും പരസ്​പര സഹകരണത്തി​​​​െൻറയും ഉദാഹരണമായാണ് ഈ സംഗമത്തെ കാണുന്നത് എന്ന് ഇടവക വികാരി റവ മാത്യു കെ മുതലാളി ത​​​​െൻറ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 

വര്‍ഗീയതയെ മാനവികത കൊണ്ടും, ജാതീയതയെ സാഹോദര്യം കൊണ്ടും, തീവ്രവാദത്തെയും ഭീകരവാദത്തെയും സഹനം കൊണ്ടും ക്ഷമ കൊണ്ടും നേരിടണമെന്നതാണ് ഇസ്‌ലാമിക നിലപാട് എന്ന് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ്​ ആമിർ ബൈഗ് ത​​​​െൻറ  ഇഫ്‌താർ സന്ദേശത്തിൽ പറഞ്ഞു. സയിദ് റമദാൻ അൽ നദവി, ഫഹീം ഖാൻ, ഇടവക സഹ വികാരി റവ റെജി പി എബ്രഹാം, സഖ്യം വൈസ്  പ്രസിഡൻറ്​ സാമുവേൽ തങ്കപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു.  യോഗത്തിന് സഖ്യം സെക്രട്ടറി കെവിൻ ജേക്കബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ രാജേഷ് മരിയാപുരം നന്ദിയും അറിയിച്ചു.

Tags:    
News Summary - marthoma-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.