മനാമ: മനാമ സൂഖിലെ വൻ തീപിടിത്തം, തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരള സഭയുടെ ശ്രദ്ധയിൽപെടുത്തി കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ. ശനിയാഴ്ച ഗൾഫ് വിഷയങ്ങളുടെ സെഷനിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ദുരന്തത്തിനിരയായവരിൽ ഭൂരിപക്ഷവും മലയാളിക്കച്ചവടക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. നോർക്കയുടെ അടിയന്തര ഇടപെടൽ ആവശ്യമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വെള്ളിയാഴ്ച സംസാരിച്ച സുബൈർ കണ്ണൂരും ഈ വിഷയം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.