പ്രതിഭ ബഹ്റൈൻ സംഘടിപ്പിച്ച പരിപാടികളിൽ നിന്ന്
മനാമ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ വിവിധ പരിപാടികളോടെ വിപുലമായ മെയ്‌ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മേഖലയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ 87 പേർ രക്തദാനം നൽകി.
ബഹ്റൈൻ പ്രതിഭ വനിതാവേദിയും സൽമാബാദ് യൂണിറ്റും ചേർന്ന് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലോക കേരളസഭാംഗവും ബി.ഡി.കെ. ചെയർമാനുമായ കെ.ടി. സലിം ഉദ്ഘാടനം നിർവഹിച്ചു. റിഫ സൂഖ് യൂണിറ്റും വനിതാ വേദിയും ചേർന്ന് നടത്തിയ മറ്റൊരു മെഡിക്കൽ ക്യാമ്പിലും വലിയ ജനപങ്കാളിത്തം ഉണ്ടായി.
200-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ ഡോ. അമൽ ഘോഷ് “ജീവിതശൈലീ രോഗങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ‘സ്നേഹ’ കോർഡിനേറ്ററും ഐ.സി.ആർ.എഫ് മുൻ എക്സിക്യൂട്ടീവ് അംഗവുമായ നിഷ രംഗരാജൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. വൈകീട്ട് പ്രതിഭ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു.
പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്‍റ് മഹേഷ് കെ.വി. അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ, വനിതാവേദി ജനറൽ സെക്രട്ടറി സരിത മേലത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡണ്ട് ജയകുമാർ നന്ദി രേഖപ്പെടുത്തി. ചടങ്ങിനിടെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ രക്ഷാധികാരി സമിതി അംഗം പി.കെ. ബാലൻ, നാടകവേദി എക്സിക്യൂട്ടീവ് അംഗം സജീവൻ കണ്ണപുരം, നാടക പ്രവർത്തകൻ മിഥുൻ, ബാലവേദി മുൻ സെക്രട്ടറി തീർത്ഥ സതീഷ് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.