കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച വിജയാഘോഷം
മനാമ: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണി നേടിയ മഹാവിജയത്തിന്റെയും കോഴിക്കോട് ജില്ലയിൽ നേടിയ ചരിത്ര നേട്ടത്തിന്റെയും സന്തോഷം പങ്കുവെച്ച് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിജയാരവം പരിപാടി ശ്രദ്ധേയമായി. മനാമയിലെ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങ് വലിയ ജനപങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായി.
കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കാട്ടിൽപീടിക, കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീത്താഴ, മാഹിറ ഷമീർ, നസീം പേരാമ്പ്ര, അഷ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, മുനീർ ഒഞ്ചിയം, സുബൈദ തുടങ്ങിയവർ സംബന്ധിച്ചു. കുറ്റ്യാടി, കൊയിലാണ്ടി, വടകര, നാദാപുരം, പേരാമ്പ്ര, കൊടുവള്ളി, ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റികളും ജില്ലാ ലേഡീസ് വിങ് കമ്മിറ്റിയും മധുര വിതരണം നടത്തി വിജയാഘോഷത്തിൽ പങ്കുചേർന്നു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് സിനാൻ സ്വാഗതവും ട്രഷറർ സുബൈർ പുളിയാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.