കത്തോലിക്ക കോൺഗ്രസിന്റെ ജന്മവാർഷികാഘോഷത്തിൽ നിന്ന്

കത്തോലിക്ക കോൺഗ്രസിന്റെ 108 വാർഷികം ആഘോഷിച്ചു

മനാമ: കത്തോലിക്ക കോൺഗ്രസിന്റെ 108ആം ജന്മവാർഷികം ബഹ്റൈൻ എ.കെ.സി.സി ആഘോഷിച്ചു. ചടങ്ങിൽ എ.കെ.സി.സി ബഹ്റൈൻ പ്രസിഡന്‍റ് ചാൾസ് ആലുക്കാ അധ്യക്ഷത വഹിച്ചു. പാട്ട് പാടാൻ പോലും വിദ്വേഷ വ്യാപാരികളുടെ അനുമതി വാങ്ങേണ്ട ഇക്കാലത്ത് മതേതരത്വത്തിന്റെ കാവൽ ഭടന്മാരായി എ.കെ.സി.സിയുടെ ഓരോ പ്രവർത്തകരും സജ്ജരാകണമെന്ന് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

എങ്ങും വർഗീയതയും, സ്വജനപക്ഷപാതവും ചിലമ്പുകൾ അണിഞ്ഞ് നൃത്തം ചെയ്യുമ്പോൾ സമൂഹത്തെ നേരിന്റെ പാതയിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ട വലിയ ഉത്തരവാദിത്തമാണ് എ.കെ.സി.സിക്കുള്ളതെന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു. മാതൃവേദി പ്രസിഡന്‍റ് ലിവിൻ ജിബിയും, മാതൃവേദി ഭാരവാഹികളും ചേർന്ന് കേക്ക് കട്ട് ചെയ്തു. പോളി വിതയത്തിൽ സ്വാഗതവും ജോജി കുര്യൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - 108th anniversary of Catholic Congress celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.