കരാറുകാര്‍ക്കും കമ്പനികള്‍ക്കുമുള്ള കുടിശ്ശിക തീര്‍ക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് മന്ത്രിസഭ യോഗ നിര്‍ദേശം

മനാമ: കരാറുകാര്‍ക്കും കമ്പനികള്‍ക്കും ചരക്കുകള്‍ നല്‍കുന്നവര്‍ക്കുമുള്ള കുടിശ്ശിക തീര്‍ക്കാന്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ച്​ സംസാരിക്കവെയാണ് പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയത്. കരാറുകളില്‍ നിര്‍ദേശിക്കപ്പെട്ട സമയ പരിധിക്കുള്ളില്‍ അവരുടെ അവകാശങ്ങള്‍ നല്‍കുന്നതിന് നടപടിയുണ്ടാകണം. സാധാരണയുണ്ടാകുന്ന കാലവിളംബവും ബ്യൂറോക്രസിയും ഇത്തരം കാര്യങ്ങളില്‍ ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരി​​​െൻറ നയങ്ങളായിരിക്കണം ഇക്കാര്യത്തിൽ പിന്തുടരേണ്ടതെന്നും പ്രധാനമന്ത്രി ഉണര്‍ത്തി.

സൗദി പിന്തുടരുന്ന നയ നിലപാടുകള്‍ക്ക് വീണ്ടും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി കാബിനറ്റ് വ്യക്തമാക്കി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ സൗദി സന്ദര്‍ശനവും സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്​ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ബഹ്റൈ​​​െൻറ പൂർണ പിന്തുണ അറിയിക്കാനും സാധിച്ചതായി കാബിനറ്റ് വിലയിരുത്തി. വിവിധ പ്രശ്നങ്ങളില്‍ ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ സമാനവും ഉറച്ചതുമാണ്. സൗദി ഭരണകൂടത്തിനെതിരെയുളള കുപ്രചാരണങ്ങളെ തള്ളിക്കളയുകയും അറബ്-^ഇസ്​ലാമിക സമൂഹത്തിൽ സൗദിക്കുള്ള നിര്‍ണായക സ്ഥാനം വകവെച്ച് കൊടുക്കാനും ബഹ്റൈന്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് മന്ത്രിസഭ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഈജിപ്​തിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ അപലപിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും രാജ്യത്ത് സമാധാനവും സ്വസ്ഥതയും സാധ്യമാക്കാനും പ്രസിഡൻറ്​ അബ്​ദുല്‍ ഫത്താഹ് അസ്സീസിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ നിക്ഷേപ പദ്ധതികളും സ്വദേശികള്‍ക്ക് ഉപയോഗപ്പെടുത്താന്‍കഴിയുന്ന തരത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സ്വദേശി ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്താന്‍ കഴിയുന്നതിന് നീതിപൂര്‍വകമായ അവസരം നല്‍കണമെന്നും നിര്‍ദേശിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തവര്‍ക്ക് എത്രയും പെട്ടെന്ന് നഷ്​ടപരിഹാരം നല്‍കാന്‍ പൊതുമരാമത്ത്-മുനിസിപ്പല്‍-^നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത് സിറ്റീസ് പദ്ധതിയില്‍ ബഹ്റൈനിലെ ഒരു പ്രദേശം ഉള്‍പ്പെടുത്താന്‍ തെരഞ്ഞെടുത്തതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. ആരോഗ്യ സേവന കേന്ദ്രങ്ങള്‍, അനുയോജ്യ പാര്‍പ്പിടങ്ങള്‍, സുരക്ഷ, വൃത്തി, കായിക-^സാമൂഹിക-^സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയുടെ ലഭ്യത വിലയിരുത്തിയാണ് പ്രഖ്യാപനം നടത്തുക. ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങള്‍ നേടിയെടുക്കാന്‍ രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകള്‍ക്കും സാധിക്കുമെന്ന പ്രതീക്ഷയും കാബിനറ്റ് പ്രകടിപ്പിച്ചു. വാറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ സഭ ചര്‍ച്ച ചെയ്തു.

ധനകാര്യ മന്ത്രി ഇത് സംബന്ധിച്ച് വിശദീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ മന്ത്രിതല നിയമകാര്യ സമിതിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. മനാമ സിറ്റിയും ചൈനയിലെ ഹാങ്ചിസു പട്ടണവും തമ്മില്‍ പരസ്പര സഹകരണം സാധ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രി മുന്നോട്ടു വെച്ച നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. ചരക്കുനീക്കം, ഗതാഗതം, ധനകാര്യ മേഖലയിലെ സഹകരണം, സാങ്കേതിക കമ്പനികളുമായുള്ള സഹകരണം എന്നിവയാണ് ഇതിലുള്‍പ്പെടുക. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് മന്ത്രിതല നിയമകാര്യ സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ^-പരിശീലന ഗുണനിലവാര അതോറിറ്റി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ 2019 ഫെബ്രുവരി മുതല്‍ നടപ്പില്‍ വരുത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ സ്കൂളുകള്‍, നഴ്സറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലധിഷ്ഠിധ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്താനും ആവശ്യമായ പരിഷ്കരണമേര്‍പ്പെടുത്താനുമാണ് നിര്‍ദേശം. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - manama minister-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.