മനാമ: ബഹ്റൈനിലെ നാഷനൽ ചാർട്ടർ റോഡിൽ തെറ്റായ ദിശയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ. അതിവേഗത്തിൽ എതിർ ദിശയിലൂടെ വാഹനമോടിച്ച് പോയെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.
മറ്റൊരു കാറിന്റെ ഡാഷ് കാമറയിലാണ് കുറ്റകൃത്യം പതിഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, അധികം വൈകാതെ തന്നെ വാഹനമോടിച്ചയാളെ തിരിച്ചറിഞ്ഞ് ട്രാഫിക് വകുപ്പ് കസ്റ്റഡിയിലെടുത്തു. 60 വയസ്സുകാരനാണ് പിടിയിലായത്.
അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, ഇയാളുടെ പ്രവൃത്തിക്ക് അതായിരിക്കാം കാരണമായതെന്നും ട്രാഫിക് വകുപ്പ് വെളിപ്പെടുത്തി. അതേസമയം, റോഡിലെ നിയമ ലംഘനത്തിനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
റോഡ് സുരക്ഷക്ക് എപ്പോഴും മുൻഗണന നൽകാനും ജീവൻ പോലും അപകടത്തിലാക്കുന്ന അപകടകരമായ ഡ്രൈവിങ് രീതികൾ ശ്രദ്ധയിൽപെട്ടാൽ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യാനും ട്രാഫിക് വകുപ്പ് പൊതുജനങ്ങളെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.