തണലാണ് കുടുംബം കാമ്പയിനിൽ ഇൗസ ടൗൺ, ആലി യൂനിറ്റുകളിലെ മലർവാടി കുട്ടികൾ
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന ‘തണലാണ് കുടുംബം’ കാമ്പയിന്റെ ഭാഗമായി ഇൗസ ടൗൺ, ആലി യൂനിറ്റുകൾ മലർവാടി കുട്ടികൾക്കായി സംഗമം സംഘടിപ്പിച്ചു. ഇൗസ ടൗൺ അൽ ഇസ്ലാഹ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി ഫൈഹയുടെ പ്രാർഥനയോടെയാണ് ആരംഭിച്ചത്. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം ജനറൽ സെക്രട്ടറി ഷൈമില നൗഫൽ കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മാതാപിതാക്കളെയും മുതിർന്നവരെയും അനുസരിക്കുന്നതിന്റെ പ്രാധാന്യം അവർ കുട്ടികൾക്ക് കഥയിലൂടെ പറഞ്ഞുകൊടുത്തു. കുട്ടികൾക്ക് വേണ്ടി നടത്തിയ കളറിങ്, ഡ്രോയിങ്, ബലൂൺ ബ്രേക്കിങ് മത്സരങ്ങളിൽ നിരവധി കുരുന്നുകൾ പങ്കെടുത്തു. ആബിദ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.