ലുലു ഹൈപ്പർമാർക്കറ്റിൽ മലേഷ്യൻ പൈനാപ്പിൾ മേള ഉദ്ഘാടനംചെയ്യുന്നു
മനാമ: മലേഷ്യൻ എംബസിയുടെയും മലേഷ്യൻ കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ലുലു ഹൈപ്പർമാർക്കറ്റിൽ മലേഷ്യൻ പൈനാപ്പിൾ മേള തുടങ്ങി. മലേഷ്യൻ അംബാസഡർ ഷാസ്രിൽ സാഹിറാൻ, ലുലു റീജനൽ ഡയറക്ടർ മുഹമ്മദ് കലീം, സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പൈനാപ്പിൾ ഉൽപന്നങ്ങളുടെ കണ്ടെയ്നർ ലോഡ് ഔപചാരികമായി ഉദ്ഘാടനംചെയ്തു. മലേഷ്യൻ പൈനാപ്പിൾ ഇൻഡസ്ട്രിയൽ ബോർഡ്, മലേഷ്യൻ അഗ്രികൾച്ചറൽ റിസർച് & ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജൂതവാൻ എന്റർപ്രൈസ് എന്നിവയും പ്രമോഷനെ പിന്തുണക്കുന്നുണ്ട്.
ഹിദ്ദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രമോഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. പൈനാപ്പിളിന്റെ വിവിധ ഇനങ്ങൾക്കു പുറമെ സംസ്കരിച്ച പൈനാപ്പിൾ വിഭവങ്ങളും ലഭ്യമാണ്. ലുലു ഹൈപ്പർമാർക്കറ്റിന് മലേഷ്യയിൽ ശക്തമായ സാന്നിധ്യമുള്ളതിനാൽ, ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച പൈനാപ്പിളും ഉൽപന്നങ്ങളും എത്തിക്കാൻ സാധിക്കുമെന്ന് ലുലു റീജനൽ ഡയറക്ടർ മുഹമ്മദ് കലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.