മനാമ: ബഹ്റൈനലിൽ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വേദശി കൊല്ലപ്പെട്ട സംഭവത്തിൽ അറബ് പൗരൻ അറസ്റ്റിലായതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോഴിക്കോട് താമരശേരി പരപ്പൻപ്പൊയിൽ ജിനാൻ തൊടുക ജെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുൽ നഹാസി29)നെയാണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ 42കാരനായ അറബ് പൗരൻ അറസ്റ്റിലായതായാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻറ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറലിെൻറ വെളിപ്പെടുത്തൽ.
യുവാവിെന കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അറിയിച്ചു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല. അതേസമയം മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ഉൗർജിതമായിട്ടുണ്ട്.
ബഹ്റൈനിൽ പൊതുപരിപാടിയിൽ സംബന്ധിക്കാൻ എത്തിയ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണുർ, കെ.ടി സലീം എന്നിവർ നഹാസിെൻറ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി മോർച്ചറിയിൽ ഇന്നലെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.