മനാമ: സാംസ്കാരിക കേരളത്തിന് ഉണർവും പുതിയ ദിശാബോധവും നൽകാനുതകുന്ന നയങ്ങളാണ് കേരള സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മതനിരപേക്ഷത ഉൗട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കേരള സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് പറഞ്ഞു. കേരള സർക്കാറിന് കീഴിലുള്ള ‘മലയാളം മിഷെൻറ’ ബഹ്റൈൻ ചാപ്റ്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. സാംസ്കാരിക രംഗത്ത് പുതിയ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതിെൻറ പ്രോജക്ട് ജോലികൾക്ക് തുടക്കമായിട്ടുണ്ട്. തിരുവനന്തപുരത്ത് ഫിലിംസിറ്റി, ഗ്രാമങ്ങളിൽ തിയറ്ററുകൾ എന്നിവക്കായുള്ള പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്. നൃത്തം, കഥകളി, വിവിധ കലാരൂപങ്ങൾ തുടങ്ങിയവ പഠിച്ചിറങ്ങുന്നവരിൽ യോഗ്യരായവർക്ക് ഫെലോഷിപ്പ് നൽകി വരുന്നുണ്ട്. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളി സമൂഹത്തിെൻറ ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനാണ് മലയാളം മിഷൻ ഒാേരാ രാജ്യത്തും പ്രത്യേക ചാപ്റ്റർ തുടങ്ങുന്നതെന്ന് അവർ പറഞ്ഞു.
സമാജം ഹാളിൽ ചേർന്ന പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് പെങ്കടുത്തു. പ്രവാസ ലോകത്തേക്ക് കുടിയേറിയ ഒാരോ മലയാളിയിലും കേരളത്തിെൻറ ഭാഷയും സംസ്കാരവും ഉണ്ടെന്ന് അവർ പറഞ്ഞു. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ വെമ്പൽകാട്ടുന്ന മലയാളി സമൂഹത്തെയാണ് ഗൾഫ് നാടുകളിൽ കാണാൻ കഴിഞ്ഞതെന്നും സൂസൻ ജോർജ് പറഞ്ഞു.സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ.കെ. വീരമണി സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ് പാഠശാല പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.
ബഹ്റൈനിലെ പ്രവർത്തനങ്ങൾക്കായി പി.വി. രാധാകൃഷ്ണപിള്ള കോഒാഡിനേറ്ററായി 25 അംഗങ്ങൾ അടങ്ങുന്ന അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ബഹ്റൈനിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സംഘടന പ്രതിനിധികളെയും പാഠശാല പ്രവർത്തകരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പ്രതീപ് പതേരി പരിപാടികൾ നിയന്ത്രിച്ചു. വിജയൻ കാവിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.