ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സിഞ്ച് യൂനിറ്റ് സംഘടിപ്പിച്ച മലർവാടി ബാലസംഗമത്തിൽ പങ്കെടുത്തവർ
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സിഞ്ച് യൂനിറ്റ് കുട്ടികൾക്കായി മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. നിരവധി കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ഡോ. ശബാന സുനീർ കുട്ടികളുമായി സംവദിച്ചു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കുറിച്ചും പഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെ കുറിച്ചും അവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഫിൽസ. എൻ, ഐസ, മുഹമ്മദ് ഇസ്യാൻ, തഹിയ്യ ഫാറൂഖ്, ഹംദാൻ, നുഹ ആൻഡ് ഷുഹ, ഫർഹ എന്നിവർ ഗാനമാലപിച്ചു. ഹാല ബത്തൂൽ ഡാൻസ് ഡാൻസ് അവതരിപ്പിച്ചു. ഹാനി മെഹ്വിഷ്, ഇശൽ, ഹൗറ ഫാതിം, മറിയം, ആമിന അനാം, ഹാല ബത്തൂൽ, ഇസ്ന സെഹക് എന്നിവരുടെ ഗ്രൂപ് ഡാൻസും സദസ്സിന് മിഴിവേകി. റമദാനിൽ മുഴുവൻ ദിവസങ്ങളിലും ദുആ പഠിക്കുകയും ചാർട്ട് പൂരിപ്പിക്കുകയും ചെയ്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ചാർട്ട് പൂരിപ്പിച്ചവരിൽ ജൂനിയർ വിഭാഗത്തിൽ ഫിൽസ. എൻ, സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സയാൻ, കിഡ്സ് വിഭാഗത്തിൽ മന്നാൻ എന്നിവർ ട്രോഫി കരസ്ഥമാക്കി. മലർവാടി കൺവീനർ റഷീദ സുബൈർ, യൂനിറ്റ് കൺവീനർ സകിയ സമീർ, സുനീറ ഷമ്മാസ്, നദീറ ഷാജി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
സിഞ്ച് യൂനിറ്റ് പ്രസിഡന്റ് മെഹറ മൊയ്ദീൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ മലർവാടി കൺവീനർ സകിയ സമീർ സ്വാഗതവും സെക്രട്ടറി സുആദ ഇബ്രാഹിം നന്ദിയും പറഞ്ഞു. സൽമ ഫാത്തിമ പരിപാടി നിയന്ത്രിച്ചു. അസൂറ ഇസ്മായിൽ, സുനീറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.