മക്കാനി ചുമരിന്​ അലങ്കാരമായി  ഷൈജുവി​െൻറ ‘അറബി കുടുംബചിത്രം’ 

മുഹറഖ്:  മുഹറഖ് സൂഖിൽ എത്തുന്ന വിദേശ സഞ്ചാരികളെയും തദ്ദേശീയരെയും ആകർഷിക്കുകയാണ് മലയാളിയായ കലാകാരൻ ഷൈജു വരച്ച ചിത്രം.  നാഷണൽ ബാങ്കിന്​ സമീപം പ്രവർത്തിക്കുന്ന ചായക്കടയായ  മക്കാനിയുടെ വിശാലമായ ചുമരിലാണ് ഷൈജുവി​​​െൻറ  പെയിൻറിഗുള്ളത്.  വിറകടുപ്പിൽ റൊട്ടി ഉണ്ടാക്കുന്ന കുടുംബിനിയെയും പരമ്പരാഗത അറബ് ഗ്യഹാന്തരീക്ഷത്തെയും  ചിത്രീകരിച്ചാണ്  രചന. റാന്തൽ വിളക്കി​​​െൻറ അരണ്ട വെളിച്ചവും വിറകടുപ്പിൽ നിന്ന് ഉയരുന്ന ജ്വാലയുടെ സ്വർണ്ണ ശോഭയും  ചിത്രത്തിലെ സ്ത്രീയുടെ മുഖത്ത് ദീപ്തമായ  ഭാവമായി തെളിയുന്നു.  വീട്ടമ്മയുടെ  മുഖത്തുള്ള ഗൂഢമായ മന്ദസ്മിതം ഉല്ലാസം നിറഞ്ഞ കുടുംബ പശ്ചാത്തലത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ചെയ്യുന്ന ഗാർഹിക വ്യത്തിയിൽ നിന്നും വീട്ടമ്മക്ക് ലഭിക്കുന്ന ആത്മ സംതൃപ്തിയും ചിത്രത്തിൽ പ്രകടമാകുന്നുണ്ട്.  പരമ്പരാഗത അറബ് ഗാർഹിക ഉപകരണങ്ങൾ , പനമ്പട്ടയിൽ മെടഞ്ഞ പായ, തുടങ്ങിയവയുടെ പശ്ചാത്തലം ചിത്രത്തെ മനോഹരമാക്കുന്നു.  

നഗരക്കാഴ്ചകൾ കാണാനെത്തുന്നവർ ഇവിടെയെത്തി  ചിത്രം  ആസ്വദിക്കുകയും  ക്യാമറയിൽ പകർത്തുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്. നിരവധി സ്വദേശികളാണ് ചിത്രം കാണാനായി  എത്തുന്നത്. തങ്ങളിൽ  ഗ്യഹാതുരതയുണ്ടാക്കുന്ന   ഗ്രാമീണ ഭവനത്തി​​​െൻറ ചിത്രത്തിനടുത്ത് നിന്ന് സെൽഫിയെടുത്ത ശേഷമേ ഇവർ മടങ്ങിപ്പോകാറുള്ളൂ  രാജ്യത്തി​​​െൻറ സാംസ്കാരിക പൈത്യകവും പാരമ്പര്യവും തുടിക്കുന്ന കാഴ്ചകൾ തേടി മുഹറഖിലെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രവാസിയായ കലാകാര​​​െൻറ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രം ഇതിനകം കൗതുകക്കാഴ്ചയായി മാറിക്കഴിഞ്ഞു.   അക്രിലിക്കിൽ റിയലിസ്​റ്റിക് സങ്കേതമുപയോഗിച്ചാണ് ഷൈജുവി​​​െൻറ രചന . 

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നടുവത്തൂർ സ്വദേശിയാണ് ചിത്രകാരനായ  ഷൈജു. വർഷങ്ങളായി ബഹ്റൈനിൽ ചിത്രകലാ രംഗത്തുള്ള ഷൈജു ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. രാജ്യത്ത് നടന്ന ചില ആർട്ട് എക്സിബിഷനുകളിലും ഷൈജുവു​​​െൻറ ചിത്രങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. സഹോദരൻ ഷിജുവും ബഹ്റൈനിൽ അറിയപ്പെടുന്ന ചിത്രകാരനാണ്.  ഇരുവരും ചേർന്ന് ഇൻറരിയർ ഡിസൈനിംഗ്, ആർട്ട് വർക്കുകൾ ചെയ്യുന്ന സ്ഥാപനം നടത്തുന്നു.  നാടൻ ചായക്കട എന്ന സങ്കല്പത്തിനനുയോജ്യമായ ഒരു പശ്ചാത്തലമൊരുക്കുകയായിരുന്നു ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്ന് ‘മക്കാനി’ ഉടമ ഇബ്രാഹിം പറഞ്ഞു. 

Tags:    
News Summary - Makkani Flour - Bahrin Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.