അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ദുൽഹിജ്ജയുടെ സന്ദേശം പരിപാടിയിൽനിന്ന്

പുണ്യദിനങ്ങളെ ഉപയോഗപ്പെടുത്തുക -അൽ ഫുർഖാൻ സെന്റർ

മനാമ: ദുൽഹിജ്ജയിലെ പുണ്യദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അൽ ഫുർഖാൻ സെന്റർ ഉദ്ബോധിപ്പിച്ചു. ആരാധന കർമങ്ങളും പ്രാർഥനകളും ദിക്‌റുകൾ തുടങ്ങിയവകൊണ്ട്‌ വരുംദിനങ്ങളെ സമൃധമാക്കണമെന്ന് അബ്ദുൽ ലത്വീഫ്‌

അഹ്‌മദ്‌ ഉണർത്തി.

അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ദുൽഹിജ്ജയുടെ സന്ദേശം എന്ന ശീർഷകത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അദ്‌ലിയ അൽ ഫുർഖാൻ സെന്ററിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ അൽ ഫുർഖാൻ മലയാളം വിഭാഗം വൈസ്‌ പ്രസിഡന്റ്‌ മൂസ സുല്ലമി അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ്‌ സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Make the most of holy days - Al Furqan Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.