മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈൻ ‘കാരുണ്യത്തിന്റെ പ്രവാചകൻ’ എന്ന പേരിൽ സെൻട്രൽ മാർക്കറ്റിലെയും സൽമാനിയ മെഡിക്കൽ കോളജിലെയും ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു.
മൈത്രി മുഖ്യരക്ഷാധികാരിയും മുഖ്യാതിഥിയുമായ റഹീം വാവകുഞ്ഞ് ഇടകുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. മൈത്രി പ്രസിഡന്റ് സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓഡിനേറ്റർ സുനിൽ ബാബു, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, ജോയന്റ് സെക്രട്ടറി ഷബീർ അലി, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെംബർഷിപ് കൺവീനർ റജബുദ്ദീൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, അൻസാർ തേവലക്കര, ഷിറോസ്, നൗഷാദ് തയ്യിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ഒ.കെ. കാസിം, എബ്രഹാം ജോൺ, മൊയ്തീൻ പോയോളി, സൽമാൻ ഫാരിസ്, ഉമ്മർ പാനായിക്കുളം, കാസിം പാടത്തായിൽ, ലത്തീഫ് മരക്കാട്ട്, അനീഷ്, കബീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.