ബഹ്റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വദിനം ആചരിക്കുന്നു
മനാമ: ബഹ്റൈൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75ാമത് രക്തസാക്ഷിത്വദിനം സർവമത പ്രാർഥന, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അഡ്വ. പോൾ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ സ്വാഗതം പറഞ്ഞു. ഗാന്ധിയെ ഇല്ലാതാക്കിയത് ഒരു വ്യക്തിയല്ല, മറിച്ച് ഒരു പ്രത്യയശാസ്ത്രമാണ്. ഇന്ത്യ എന്ന ആശയത്തിന് എതിരെ നടന്ന ഏറ്റവും വലിയ ആക്രമണത്തിന്റെ ഓർമയാണ് ഈ ദിനമെന്ന് യോഗം വിലയിരുത്തി. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റുമാരായ ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, മുൻ ഭാരവാഹികളായ എബി തോമസ്, ജേക്കബ് തേക്കുതോട്, അനിൽ യു.കെ, അബ്ദുറഹ്മാൻ ഇരുമ്പൻ, അഷ്റഫ്, അജിത്കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അലൻ ദേശ ഭക്തിഗാനം ആലപിച്ചു. പവിത്രൻ പൂക്കുറ്റി, സനൽ കുമാർ, മുജീബ്, വിനോദ്, അജി ജോർജ്, ജോർജ് മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.