മഹാത്മ ഗാന്ധി കൾചറൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 73ാമത് രക്തസാക്ഷിത്വദിനം ആചരിച്ചപ്പോൾ
മനാമ: മഹാത്മാ ഗാന്ധി കൾചറൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 73ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടന്ന ചടങ്ങിൽ ഗാന്ധി ഫോറം പ്രവർത്തകർ ഗാന്ധിപ്രതിമക്കു മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. രാജ്യത്തിെൻറ സ്വാതന്ത്ര്യവും മതേതരത്വവും സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊണ്ടതിനാലാണ് ഗാന്ധിജിക്കു സ്വന്തം ജീവൻ ബലികൊടുക്കേണ്ടിവന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
അതേസമയം, ലോകം കണ്ടതിൽ ഏറ്റവും വലിയ മനുഷ്യസ്നേഹിയായ ഗാന്ധിയെ കൊലചെയ്തവർക്ക് സ്മാരകങ്ങൾ കെട്ടിപ്പൊക്കുന്ന രാഷ്ട്രീയ സമീപനം ദുഃഖകരമാണ്. രാജ്യത്തിെൻറ മതേതരത്വത്തിനും അഖണ്ഡതക്കുംവേണ്ടി ശബ്ദിക്കുന്നവരെ ഇക്കൂട്ടർ നിശ്ശബ്ദരാകാൻ ശ്രമിക്കുകയാണ്.
ഇവർക്കെതിരെ പോരാടേണ്ടത് ഗാന്ധിയെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്തമാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഗാന്ധി ഫോറം പ്രസിഡൻറ് അഡ്വ. പോൾ സെബാസ്റ്റ്യൻ ഓർമിപ്പിച്ചു. മഹാത്മാ ഗാന്ധി കൾചറൽ ഫോറം ജന. സെക്രട്ടറി വിനോദ് ഡാനിയേൽ സ്വാഗതവും വൈസ് പ്രസിഡൻറ് സനൽകുമാർ നന്ദിയും പറഞ്ഞു. ബാബു കുഞ്ഞുരാമൻ, അനിൽ തിരുവല്ല, എബി തോമസ്, തോമസ് ഫിലിപ്പ്, വിനോദ് കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.