മനാമ: മദ്റസ വിദ്യാർഥികളുടെ നൈസർഗിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ മികവുള്ളവരാക്കി വളർത്തിയെടുക്കുന്നതിനുമായി മജ്മഉത്തഅ്ലീമിൽ ഖുർആൻ മദ്റസ (ഈസാ ടൗൺ) സംഘടിപ്പിക്കുന്ന മദ്റസ ഫെസ്റ്റ് 2025 ഈ മാസം 31ന് വെള്ളിയാഴ്ച നടക്കും. സെഗയയിലെ ബി.എം.സി ഹാളിൽ വൈകീട്ട് 5 മണി മുതലാണ് വിപുലമായ പരിപാടികളോടെ ഫെസ്റ്റ് അരങ്ങേറുക. വിവിധ ഭാഷാ പ്രസംഗങ്ങൾ, സിംഗ്ൾ, ഗ്രൂപ് ഗാനങ്ങൾ, കഥ പറയൽ, ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ നിരവധി ഇനങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിദ്യാർഥികൾ മാറ്റുരക്കും.
മത്സര വിജയികളെയും കഴിഞ്ഞ അധ്യയന വർഷം (2024) പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയവരെയും ചടങ്ങിൽ ആദരിക്കും. 5ാം തരത്തിൽ ബഹ്റൈനിൽതന്നെ ഏറ്റവും കൂടുതൽ മാർക്ക് നേടിയ നിദ ശറഫ്, ഫൈഹ ഫാത്വിമ എന്നിവർക്ക് പുറമെ എല്ലാ ക്ലാസുകളിലെയും ടോപ് സ്കോറേഴ്സിനെയും പ്രത്യേകമായി അനുമോദിക്കും. പരിപാടിയുടെ വിജയത്തിനായി 33 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. ഭാരവാഹികൾ:ചെയർമാൻ: ഫിറോസ് ഖാൻ, വൈസ് ചെയർമാൻ: റാഷിദ് ഫാളിലി, കൺവീനർ: ബഷീർ അസ്ലമി, ജോ. കൺവീനർ: ഷെനിൽ, ഫിനാൻസ് സെക്രട്ടറി: അബ്ദുൽ സലീം തയ്യിൽ. ഉസ്മാൻ സഖാഫി ആലക്കോട്, അബ്ബാസ് മണ്ണാർക്കാട്, നവാസ് ഫൈസി, ബഷീർ ആവള, അബ്ദുൽ ഫത്താഹ് തുടങ്ങിയവർ യോഗത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.