മനാമ: പ്രവാസലോകത്തിന്‍െറ അതിരുകളില്‍ ജീവിക്കുന്ന മലയാളികളിലേക്ക് വായനയുടെ വെളിച്ചമത്തെിക്കാനുള്ള ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ‘വായന’ പദ്ധതിക്ക് തുടക്കമായി. ജീവിതപ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനായി പ്രവാസം തെരഞ്ഞെടുക്കുകയും മോശം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരികയും ചെയ്യുന്നവരാണ് ഗള്‍ഫിലെ സാധാരണ തൊഴിലാളികള്‍. ജോലിസ്ഥലം-ലേബര്‍ക്യാമ്പ് എന്നീ ദ്വന്ദ്വങ്ങളില്‍ കുരുങ്ങിയുള്ള ജീവിതത്തിനിടയില്‍ ഇവര്‍ക്ക് പത്രപാരായണം ഒരു ആഢംബരമായി മാറാറാണ് പതിവ്. നാട്ടില്‍, മലയാളിയുടെ ദൈനംദിന ജീവിതത്തിന്‍െറ ഭാഗമാണ് പത്രമെങ്കിലും പ്രതികൂല അവസ്ഥകളില്‍ വായനയോട് അവര്‍ക്ക് വിടപറയേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തിലാണ് ബഹ്റൈനിലെ ലേബര്‍ ക്യാമ്പുകളിലും സാധാരണ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പത്രം എത്തിക്കാനുള്ള പദ്ധതി ‘ഗള്‍ഫ് മാധ്യമം’ തുടങ്ങിയത്.
ഇതിന്‍െറ ഒൗപചാരിക ഉദ്ഘാടനം കഴിഞ്ഞ ദിവസം കെ.സി.എ ഹാളില്‍ നടന്നു. ജയചന്ദ്രന്‍െറ ‘മെയ്ന്‍കാംഫ്’ നോവല്‍ പ്രകാശനവേളക്കിടെ നടന്ന ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ സക്കറിയ ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ കോപ്പി സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി.സലീമിന് നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സീനിയര്‍ കറസ്പോണ്ടന്‍റ് എ.വി.ഷെറിന്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍,അനില്‍ വേങ്കോട്, സുധീശ് രാഘവന്‍, ഇ.വി.രാജീവന്‍, ജെയ്ഫര്‍ മെയ്ദനി, പി.ഉണ്ണികൃഷ്ണന്‍, കെ.ജനാര്‍ദനന്‍, ജമാല്‍ നദ്വി ഇരിങ്ങല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.