‘ലിവ് ഫോർ ഫ്രീ’ നറുക്കെടുപ്പിന് ശേഷം ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിന്റെ ‘ലിവ് ഫോർ ഫ്രീ 2023’ പ്രൊമോഷന്റെ അഞ്ചാമത്തെ പ്രതിവാര നറുക്കെടുപ്പ് ലുലു മുഹറഖ് ഹൈപ്പർമാർക്കറ്റിൽ നടന്നു. ഗുൽജാരി ലാൽ, അബ്ദുൾ ഗഫൂർ കലക്കുന്നുമ്മൽ, രാജേഷ് ഗിരിജ, സഹർ അവദ്,ലത്തീഫ മുഹമ്മദ്, ദീപു നായർ, ഷാ ആലം, ഫജർ ബുഫർസൻ, ഫൈസൽ ആലയാടത്ത്, പ്രശാന്ത് ദേവസ്യ എന്നിവർ വിജയികളായി. ഇതുവരെ നറുക്കെടുപ്പിൽ വിജയികളായ 50 പേർക്ക് 75,000 ദിനാറിന്റെ മൂല്യമുള്ള വൗച്ചറുകൾ നൽകി. എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് പ്രവേശന കവാടങ്ങളിലും ലുലു ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും വിജയികളുടെ വിശദാംശങ്ങൾ ലഭ്യമാണ്. ഓരോ അഞ്ച് ദിനാറിന്റെ പർച്ചേസിനും മെഗാ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.പലചരക്ക് സാധനങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ,തുടങ്ങി ഒരു വർഷത്തെ കാലാവധിയുള്ള സൗജന്യ വൗച്ചറുകളാണ് ലഭിക്കുന്നത്.സ്കൂൾ സ്റ്റേഷനറി, അൽഹിലാൽ മെഡിക്കൽ കെയർ, ഇപിക്സ് സിനിമയിലെ ടിക്കറ്റുകൾ എന്നിവയും ഫാബിലാൻഡിൽ ഉപയോഗിക്കാനുള്ള കുട്ടികളുടെ വിനോദ വൗച്ചറുകൾ എന്നിവയും ലഭിക്കും. 150,000 ദിനാറിന്റെ സമ്മാനങ്ങൾ ആകെ ലഭിക്കും.അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 30-ന് റാംലി മാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.