Posted On
date_range Updated On
date_range ലുലുവിൽ സ്വദേശികൾക്ക് തൊഴിൽമേള തുടങ്ങി
മനാമ: തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമയ്ദാെൻറ രക്ഷാധികാരത്തിൽ ലുലു റാംലി ഹൈപ്പർമാർക്കറ്റിൽ സ്വദേശികൾക്കായി തൊഴിൽമേളക്ക് തുടക്കമായി. ആയിരം സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള. 24 കമ്പനികൾ അണിനിരക്കുന്ന മേള മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമയ്ദ് ഉദ്ഘാടനം ചെയ്തു. തൊഴിൽമേളയുടെ ഭാഗമായുള്ള പ്രാഥമിക സ്ക്രീനിങിൽ 2000 സ്വദേശികൾ പെങ്കടുത്തു. റീെട്ടയിൽ , ആേട്ടാമൊബൈൽ, മെഡികെയർ, സെക്യൂരിറ്റി വ്യവസായം എന്നീ മേഖലകളിൽ ലുലു സ്ഥാപനങ്ങളിൽ 500 ഒഴിവുകൾ ഉള്ളതായും തൊഴിൽമേള വഴി നിയമനം നടത്തുമെന്നും ലുലു അധികൃതർ വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.