മനാമ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ വീണ്ടും ജനകീയ ബ്രിട്ടൻ വാരം ആഘോഷിക്കുന്നു. മാംസം, സീഫുഡ്, പച്ചക്കറി, പഴവർഗ്ഗങ്ങൾ, ജനപ്രീതിയാർജ്ജിച്ച ഭക്ഷണങ്ങൾ, ചോക്ലേറ്റ്, ബിസ്ക്കറ്റ്, തുടങ്ങിയവ ഓഫറുകളോടെ ലഭ്യമാകും. ബ്രിട്ടനിൽ നിന്നുള്ള ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വാരം സംഘടിപ്പിച്ചിരിക്കുന്നത്. ‘ ബ്രിട്ടീഷ് വാര’ത്തിെൻറ ഉദ്ഘാടനം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ജുഫയിർ ബ്രാഞ്ചിൽ ബ്രിട്ടീഷ് അംബാസഡർ സൈമൻ മാർട്ടിൻ നിർവഹിച്ചു. ഉദ്ഘാടനത്തിനുശേഷം ബ്രിട്ടീഷ് തനത് ഭക്ഷണം വിളമ്പുകയും സാംസ്കാരിക പരിപാടികൾ നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.