ബഹ്​റൈൻ ലുലു എക്സ്ചേഞ്ചിൽ 'ഓണക്കൈനീട്ടം' ഓഫർ രണ്ട്​ ദിവസംകൂടി

മനാമ: ബഹ്​റൈനിലെ പ്രമുഖ റെമിറ്റൻസ് സ്ഥാപനമായ ലുലു എക്സ്ചേഞ്ചിൽ 'ഓണക്കൈനീട്ടം' ഓഫർ രണ്ട്​ ദിവസംകൂടി. സെപ്റ്റംബർ ഒന്ന്​ മുതൽ 10 വരെയുള്ള കാലയളവിൽ 10 ഭാഗ്യശാലികൾക്ക് എട്ട്​ ഗ്രാം സ്വർണ്ണ നാണയം വീതം സമ്മാനം നൽകുന്നതാണ്​ പദ്ധതി.

പ്രൊമോഷൻ കാലയളവിൽ കുറഞ്ഞത് രണ്ട്​ തവണ ഇന്ത്യയിലേക്ക് പണം അയക്കുന്നവരാണ്​ സമ്മാനപദ്ധതിയിൽ ഉൾപ്പെടുക. സെപ്റ്റംബർ 13ന്​ നടക്കുന്ന നറുക്കെടുപ്പിലുടെ 10 വിജയികളെ തിരഞ്ഞെടുക്കും. ഓരോ ദിവസത്തെയും എൻട്രിയിൽ നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തി 10 ദിവസങ്ങളിൽ 10 വിജയികളെയാണ് തെരഞ്ഞെടുക്കുന്നത്.

പണമയക്കുന്നതിന്​ കുറഞ്ഞ പരിധിയില്ലാത്ത ഓഫറിൽ ബ്രാഞ്ച്, ലുലു മണി ആപ്പ്​ എന്നിവയിലൂടെയുള്ള ഇടപാടുകൾ ഒരുപോലെ പരിഗണിക്കുന്നതാണ്. പ്രൊമോഷൻ കാലയളവിൽ കസ്റ്റമർ എത്രതവണ ഇടപാടുകൾ നടത്തിയാലും ഒരാൾക്ക് ഒരു സമ്മാനം മാത്രമാണ് ലഭിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.