മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ ലുലു ഹൈപർ മാർക്കറ്റുമായി സഹകരിച്ച് നടത്തിയ
പായസമത്സരത്തിൽ വിജയികളായവർ
Posted On
date_range Updated On
date_range ഓണവിരുന്നൊരുക്കി ലുലുവും മലബാർ അടുക്കളയും
മനാമ: മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ ലുലു ഹൈപർ മാർക്കറ്റുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിച്ചു.
'ലുലു പോന്നോണം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പായസമത്സരം, തിരുവാതിര, ഒപ്പന, നാടോടിനൃത്തം, മോഹിനിയാട്ടം, ആസിഫ് കാപ്പാടിന്റെ നേതൃത്വത്തിൽ ഗാനമേള എന്നിവയുണ്ടായിരുന്നു.
പായസ മത്സരത്തിൽ ഫാത്തിമ ഫഹ്‌മിദ ഫിറോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടും മൂന്നും സ്ഥാനങ്ങൾ ഫൗസിയ സുനിൽ, ഷീന ജോയ്സൻ എന്നിവർ നേടി. നിരവധി പേർ പങ്കെടുത്ത ആഘോഷപരിപാടികൾക്ക് മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ കോഓഡിനേറ്റർമാരായ സുമ ദിനേഷ്, അഞ്ജലി അഭിലാഷ്, ഷമ്രു മഷൂദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.