മനാമ: ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും നടപ്പാക്കുന്നതിലും ബഹ്‌റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യകാര്യ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ യു.എന്‍ സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എന്‍.ഡി.പി, യു.എന്‍.ഇ.പി ഉദ്യോഗസ്ഥ സംഘമാണ് ബഹ്റൈനിലെത്തിയത്. സാംക്രിമ സ്വഭാവില്ലാത്ത കാലാവസ്ഥാജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ബഹ്‌റൈന്‍ സ്വീകരിച്ച നടപടികൾ മനസ്സിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. സാംക്രമിക രോഗങ്ങളെയും, കാലാവസ്ഥാജന്യ രോഗങ്ങളെയും പ്രതിരോധിക്കുന്നതില്‍ അതാത് സമയത്ത് ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ അതീവ ശ്രദ്ധയാണ് ബഹ്‌റൈന്‍ നല്‍കുന്നത്.
ഇത്തരം സന്ദര്‍ശനങ്ങള്‍ വഴി ആരോഗ്യ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനും ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുമെന്ന് സമിതി ചെയര്‍മാന്‍ പറഞ്ഞു. സുസ്ഥിര വികസനം സാധ്യമാക്കുന്നതിലും മെച്ചപ്പെട്ട ആരോഗ്യ പരിചരണം ഉറപ്പുവരുത്തുന്നതിനുമാവശ്യമായ നടപടികളുമായാണ് ബഹ്‌റൈന്‍ മുന്നോട്ട് നീങ്ങുന്നത്.
ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് യു.എന്‍ നല്‍കുന്ന നിര്‍ദേശങ്ങൾ നടപ്പാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്പൂര്‍ണ ആരോഗ്യ പദ്ധതി നടപ്പാക്കുന്നതിന് ബഹ്‌റൈന്‍ നടത്തിയ ശ്രമങ്ങളെ യു.എന്‍ പ്രതിനിധികള്‍ ശ്ലാഘിച്ചു. കൂടിക്കാഴ്ചയില്‍ ആരോഗ്യ മന്ത്രാലയ പ്രതിനിധികളും ആരോഗ്യകാര്യ ഉന്നതാധികാര സമിതി പ്രതിനിധികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.