Posted On
date_range Updated On
date_range ലോക കേരള സഭ: കെ.എം.സി.സി പ്രസിഡൻറും രാജിവെച്ചു
മനാമ: ലോക കേരള സഭ അംഗത്വം രാജിവെക്കുന്നതായി ലോക കേരള സഭ അംഗവും ബഹ്റൈൻ കെ.എം.സി.സി പ്രസിഡൻറുമായ എസ്.വി. ജലീൽ പ്രസ്താവനയിൽ അറിയിച്ചു. പ്രവാസികൾ ഏറെ പ്രതീക്ഷകളോടെ ആയിരുന്നു ലോക കേരള സഭയെ നോക്കികണ്ടത്. അത് കൊണ്ടാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ അതിനോട് സഹകരിച്ചത്. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ, പ്രവാസിയായ സുഗതന്, രാഷ്ട്രീയക്കാരിൽ നിന്നുണ്ടായ ബുദ്ധിമുട്ടുകൾ കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്നു. ആന്തൂരിൽ മറ്റൊരു പ്രവാസിക്കും മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്യാമളയുടെ പിടിവാശി മൂലം ജീവനൊടുക്കേണ്ടിവന്നു. എന്നിട്ടും അവരെ ന്യായീകരിക്കുകയാണ് കേരള ഭരണകൂടം. ഈ സാഹചര്യത്തിൽ ലോകകേരളസഭയിൽ തുടർന്ന് പോകാൻ കഴിയില്ലെന്നും രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് അയച്ചു കൊടുത്തതായും
എസ്. വി. ജലീൽ പറഞ്ഞു.
എസ്. വി. ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.