മനാമ: ബഹ്റൈനിൽ നിയമവിരുദ്ധ താമസക്കാരെയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെയും കണ്ടെത്താനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന കർശനമാക്കി. ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി 850 പരിശോധനകളാണ് അധികൃതർ നടത്തിയത്. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 150 പേരെ നാടുകടത്തുകയും 11 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവിധ ഗവർണറേറ്റുകളിലായി നടന്ന റെയ്ഡുകളിൽ ഇക്കാമ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ച നിരവധി പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
തൊഴിൽ വിപണിയുടെ സുരക്ഷിതത്വവും മത്സരക്ഷമതയും ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധ തൊഴിൽ രീതികൾ ശ്രദ്ധയിൽപെട്ടാൽ www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന നമ്പറിലോ അധികൃതരെ അറിയിക്കണമെന്ന് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.