ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ ഗ്രൂപ്പ് സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം
മനാമ: എല്ലാ വർഷവും ജൂൺ അഞ്ചിന് ആഗോളതലത്തിൽ ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ ഗ്രൂപ്പ് സിറോ സ്പോർട്സ് അക്കാദമിയുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ഗുദൈബിയയിലെ ആൻഡലസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ഗ്രൂപ് അംഗങ്ങൾക്കും, സിറോ സ്പോർട്സ് അക്കാദമി വിദ്യാർഥികൾക്കും, അഭ്യുദയകാംക്ഷികൾക്കും വൃക്ഷത്തൈകൾ വിതരണംചെയ്തു.
ഇതിനോടനുബന്ധിച്ച് നിരവധി നിർധന കുടുംബങ്ങൾക്ക് ഈദ് ഭക്ഷണ കിറ്റുകളും വിതരണം നടത്തി. ജ്യൂസ്, വെള്ളം, മധുരപലഹാരങ്ങൾ എന്നിവ വിതരണംചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം, അജിത് കൃഷ്ണൻ, മസറുദ്ദീൻ, നിസാർ ഷാ, അഖില ലൈസ ജോസഫ്, ആയിഷ നിഹാര, സമീന ഷെയ്ഖ്, സിറോ സ്പോർട്സ് അക്കാദമി പ്രതിനിധി മുഹമ്മദ് മിഹ്റാസ് എന്നിവരും വിദ്യാർഥികളും അവരുടെ മാതാപിതാക്കളും അഭ്യുദയകാംക്ഷികളും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.