Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ആറാം വാർഷിക സമാപന ചടങ്ങ് സംഘടിപ്പിച്ചു
മനാമ: ഒരു മാസം നീണ്ടുനിന്ന ആഘോഷമായ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ആറാം വാർഷിക സമാപന ചടങ്ങ് ബഹ്‌റൈനിലുടനീളമുള്ള താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തു അവസാനിപ്പിച്ചു. വാർഷികാഘോഷത്തിന്റെ സമാപന ചടങ്ങ് ആൻഡലൂസ് ഗാർഡനിലിലാണ് നടന്നത്. ചടങ്ങിൽ മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ, വാട്ടർ ബോട്ടിലുകൾ, വിതരണം ചെയ്തു.
അഹ്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. സുബ്രഹ്മണ്യം, ജെസ്ന, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഫസലുൽ റഹ്മാൻ, ആഇഷ നിഹാര, ആമിന സുലൈഹ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.