ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിൽ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് ഇഫ്താർ സംഘടിപ്പിച്ചു. സംഘടനയുടെ കീഴിൽ നടത്തിവരുന്ന സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായി റമദാനിൽ ‘മംത് ഓഫ് മേർസി’ എന്ന നാമധേയത്തിൽ ഒരുമാസത്തെ കാമ്പയിനും തുടക്കമെന്നോണമാണ് ഹമല ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കിയത്. നിർധനരായ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും ഇഫ്താർ കിറ്റുകളും ഭക്ഷണ കിറ്റുകളും വിശുദ്ധ മാസത്തിലുടനീളം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.