ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് മൂന്ന് ദിവസം ബഹ്റൈനിലെ വിവിധ ഇടങ്ങളിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചുകൊണ്ട് 400ലധികം തൊഴിലാളികൾക്ക് ഉച്ചഭക്ഷണം, അത്താഴം പാക്കറ്റുകൾ, മധുര പലഹാരങ്ങൾ, വാട്ടർ ബോട്ടിലുകൾ, പഴങ്ങൾ എന്നിവ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് നടത്തിവരാറുള്ള സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായാണ് ഈ പരിപാടികൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.