Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ബീറ്റ് ദി ഹീറ്റ് 2026ന് തുടക്കം
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' "ബീറ്റ് ദി ഹീറ്റ് 2026" സാമൂഹിക സഹായ പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി മനാമ പ്രദേശത്തെ നൂറോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പഴങ്ങൾ, മധുരപലഹാരങ്ങൾ, കുടിവെള്ളം എന്നിവയടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ബഹ്‌റൈനിലുടനീളം ഈ വേനൽക്കാലം അവസാനിക്കുന്നത് വരെ വിതരണ ഡ്രൈവ് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ജെംഷി മൊഹിദീൻ, മുഹമ്മദ് ബാഷ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.