ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന​​ത്​ 460 മി​​ല്യ​​ൺ ദീ​​നാ​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി

മ​​നാ​​മ: മേ​​യി​​ൽ ന​​ട​​ന്ന​​ത്​ 460 ദ​​ശ​​ല​​ക്ഷം ദീ​​നാ​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യാ​​ണെ​​ന്ന്​ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ്​ ഇ-​​ഗ​​വ​​ൺ​​മെ​​ന്‍റ്​ അ​​തോ​​റി​​റ്റി അ​​റി​​യി​​ച്ചു.

ത​​ദ്ദേ​​ശീ​​യ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളാ​​ണ്​ ഇ​​തി​​ല​​ധി​​ക​​വു​​മെ​​ന്നാ​​ണ്​ ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മേ​​യി​​ലേ​​തി​​നേ​​ക്കാ​​ൾ 62 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ്​ ക​​യ​​റ്റു​​മ​​തി​​യി​​ലു​​ണ്ടാ​​യ​​ത്. ക​​യ​​റ്റു​​മ​​തി ​ചെ​​യ്​​​ത വ​​സ്​​​തു​​ക്ക​​ളി​​ൽ 75 ശ​​ത​​മാ​​ന​​വും 10 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​ണ്. ഇ​​തി​​ൽ സൗ​​ദി, അ​​മേ​​രി​​ക്ക, ബ്രി​​ട്ട​​ൻ, ഇ​​റ്റ​​ലി എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​ണ്​ കൂ​​ടു​​ത​​ൽ ക​​യ​​റ്റു​​മ​​തി ന​​ട​​ന്നി​​ട്ടു​​ള്ള​​തെ​​ന്നും ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

518 ദ​​ശ​​ല​​ക്ഷം ദീ​​നാ​​റി​​ന്‍റെ വ​​സ്​​​തു​​ക്ക​​ളാ​​ണ് മൊ​​ത്തം ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ​ഇ​​തേ മാ​​സം ഇ​​ത്​ 402 ദ​​ശ​​ല​​ക്ഷം ദീ​​നാ​​റാ​​യി​​രു​​ന്നു. മൊ​​ത്തം ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 72 ശ​​ത​​മാ​​ന​​വും 10 രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ്. ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ആ​​സ്​​​​ട്രേ​​ലി​​യ, ചൈ​​ന, ബ്ര​​സീ​​ൽ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ് യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും സ്​​​ഥാ​​ന​​ത്തു​​ള്ള​​ത്. അ​​ലൂ​​മി​​നി​​യം ഓ​​ക്​​​സൈ​​ഡ്, ഇ​​രു​​മ്പ​​യി​​ര്, അ​​ൺ​​ലി​​ക്വി​​ഫൈ​​ഡ്​ ഗ്യാ​​സ്​ എ​​ന്നി​​വ​​യാ​​ണ്​ മു​​ഖ്യ​​മാ​​യും ഇ​​റ​​ക്കു​​മ​​തി ചെ​​യ്​​​ത​​ത്. 

Tags:    
News Summary - Last month, exports totaled 460 million dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.