ലാല്‍കെയേഴ്സ് സംഘടിപ്പിച്ച മോഹന്‍ലാലിന്റെ ജന്മദിനാഘോഷങ്ങളിൽനിന്ന്
മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് മനാമ ദാനമാളിലെ എപിക്സ് സിനിമാസില്‍ മലയാളത്തിന്റെ മഹാ നടന് മോഹന്‍ലാലിന്റെ ജന്മദിനം വിവിധ കലാപരിപാടികളോടെ വിപുലമായ രീതിയില്‍ ആഘോഷിച്ചു. ലാല്‍കെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസലിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ കോഓഡിനേറ്റര്‍ ജഗത്കൃഷ്ണകുമാര്‍ ഉദ്ഘാടനംചെയ്തു. ലാല്‍ കെയേഴ്സ് കുടുംബത്തിലെ കുട്ടികള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് വിതരണംചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളടക്കം മൂന്ന് ദിവസം നീളുന്ന പിറന്നാളാഘോഷങ്ങള്ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലാല്‍കെയേഴ്സ് സെക്രട്ടറി ഷൈജു കന്പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളോടെ നടന്ന ജന്മദിനാഘോഷ പരിപാടികള്‍ക്ക് ജയ്സണ്‍, ഗോപേഷ് അടൂര്‍, അരുണ്‍ തൈകാട്ടില്‍, വിപിന്‍, വിഷ്ണു വിജയന്, ഹരി, നിധിന് തന്പി, വൈശാഖ്, അഖില്‍, നന്ദന് എന്നിവര്‍ നേതൃത്വം നല്കി. കിരീടം ഉണ്ണി, തോമസ് ഫിലിപ്പ്, ഭവിത്, ലിബി ജെയ്സണ്‍, ഡോ. അരുണ്‍, അമല്‍ ജിതിന് എന്നിവര്‍ നിയന്ത്രിച്ചു.
ലാല്‍കെയേഴ്സ് മോഹന്‍ലാലിന്റെ ജന്മദിനാഘോഷ
പരിപാടികള്‍ക്ക് തുടക്കം കുറിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.