ബഹ്‌റൈനികളെ ലഭിച്ചില്ലെങ്കില്‍ മാത്രം വിദേശികള്‍ക്ക് തൊഴിൽ

മനാമ: വിവിധ തസ്തികകളില്‍ ഒഴിവ് വരുമ്പോള്‍ അതിലേക്ക് ആദ്യമായി സ്വദേശികളെ തന്നെയാണ് പരിഗണിക്കുകയെന്ന് സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കി. സ്വദേശികൾ ലഭ്യമല്ലെങ്കിൽ മാത്രമേ വിദേശികള്‍ക്ക് അവസരം നല്‍കൂ.  സ്വദേശികളല്ലാത്തവർക്ക് വിവിധ മേഖലകളില്‍ തൊഴില്‍ നല്‍കുന്നതിനെ സിവില്‍ സര്‍വീസ് ബ്യൂറോ അംഗീകരിക്കുന്നില്ല. 
തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ നല്‍കുന്നതിലും നിയന്ത്രണങ്ങള്‍ പാലിക്കും. സ്വദേശി അപേക്ഷകരെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഒഴിവുകള്‍ നികത്താന്‍ വിദേശ മാധ്യമങ്ങളിൽ പരസ്യം നല്‍കുകയും അര്‍ഹരായവരെ നിയമിക്കുകയും ചെയ്യുകയെന്നതാണ് തീരുമാനം. വിദേശികളെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
 

Tags:    
News Summary - Labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.