ഇബ്നു അൽ ഹൈത്തം ഇസ്ലാമിക് സ്കൂളിൽ നടന്ന തൊഴിലാളി ദിനാഘോഷത്തിൽ നിന്ന്
മനാമ: സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് നിർണായക പങ്ക് വഹിക്കുന്ന സപ്പോർട്ടിങ് സ്റ്റാഫിന്റെ സംഭാവനകളെ ആദരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുംവേണ്ടി ഇബ്നു അൽ ഹൈത്തം ഇസ്ലാമിക് സ്കൂൾ തൊഴിലാളി ദിനം ആഘോഷിച്ചു. സ്കൂൾ ചെയർമാൻ ഷക്കീൽ അഹമ്മദ് അസ്മി പരിപാടിയിൽ തൊഴിലിന്റെ പ്രാധാന്യത്തെക്കുറിച്ച് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
എല്ലാത്തരം ജോലികളെയും ബഹുമാനിക്കാനും സമൂഹത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയുടെയും ശ്രമങ്ങളെ അംഗീകരിക്കാനും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. പരിപാടിയിൽ എല്ലാ സപ്പോട്ടിങ് സ്റ്റാഫ് അംഗങ്ങൾക്കും മാനേജ്മെന്റ് കാഷ് അവാർഡുകൾ വിതരണം ചെയ്തു.
അന്നേ ദിവസം സപ്പോർട്ടിങ് സ്റ്റാഫിന്റെ റോൾ വിദ്യാർഥികൾ ഏറ്റെടുക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. കൂടാതെ തൊഴിലാളി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താൻ പ്രൈമറി വിഭാഗത്തിലെ വിദ്യാർഥികൾ ഒരു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി പ്രസംഗം, പോസ്റ്റർ നിർമാണ മത്സരങ്ങൾ എന്നിവയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.