മനാമ: ബഹ്‌റൈനിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കുവൈത്ത് നൽകിവരുന്ന സഹായങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ സന്ദര്‍ശിക്കാനെത്തിയ കുവൈത്ത് വ്യവസായ പ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയിലെ സാമ്പത്തിക സഹകരണം മേഖലക്ക് ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുവൈത്തിന് ബഹ്‌റൈനില്‍ നിരവധി നിക്ഷേപ സംരംഭങ്ങളുണ്ടെന്നും കൂടുതൽ പദ്ധതികള്‍ക്ക് അനുമതി നൽകുന്നതില്‍ ബഹ്‌റൈന് സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ പദ്ധതികള്‍ ആരംഭിക്കുക വഴി സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവ വികാസങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.