മനുഷ്യാവകാശം: എൽ.എം.ആർ.എ മികച്ച പങ്ക്​ വഹിക്കുന്നു -വിദേശകാര്യ മന്ത്രി

മനാമ: വിദേശ കാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫയെ ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ഒസാമ അബ്​ദുല്ല അൽ അബ്​സി സന്ദർശിച്ചു. മനുഷ്യക്കടത്ത്​ തടയുന്നതിലും ബഹ്​റൈ​​​െൻറ മനുഷ്യാവകാശ സംരക്ഷണ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിലും തൊഴിലാളികൾക്ക്​ ആവശ്യമായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലും എൽ.എം.ആർ.എ വഹിക്കുന്ന പങ്കിനെ മന്ത്രി അഭിനന്ദിച്ചു. ഭാവി പരിപാടികൾക്ക്​ വിദേശ കാര്യ മന്ത്രി എല്ലാവിധ ആശംസകളും നേർന്നു. വിദേശകാര്യ മന്ത്രാലയത്തി​​​െൻറ പിന്തുണക്ക്​ നന്ദി പറഞ്ഞ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ രാജ്യത്തി​​​െൻറ ഉന്നത നിലവാരം കാത്ത്​ സൂക്ഷിക്കുന്നതിന്​ തുടർന്നും എൽ.എം.ആർ.എ മികച്ച പ്രവർത്തനം നടത്തുമെന്ന്​ വ്യക്തമാക്കി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.