മനാമ: കുവൈത്തും ബഹ്‌റൈനുമിടയില്‍ നിലനില്‍ക്കുന്ന ബന്ധം മികവുറ്റതാണെന്ന് ബി.ഡി.എഫ് കമാൻറര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന കുവൈത്ത് ഉപപ്രധാനമന്ത്രി ശൈഖ് നാസിര്‍ സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന് ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ആസ്ഥാനത്ത് നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സ്‌നേഹ ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഭരണാധികാരികള്‍ തമ്മിലുള്ള പരസ്പര സന്ദര്‍ശനം ഇതിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ഡി.എഫിെൻറ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിെൻറ സമാധാനത്തിനും അന്തസ്സിനും കാരണമായിട്ടുണ്ടെന്ന് ശൈഖ് നാസിര്‍ അഭിപ്രായപ്പെട്ടു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ഭരണാധികാരത്തിന്‍ കീഴില്‍ രാജ്യം കൂടുതല്‍ പുരോഗതിയും വളര്‍ച്ചയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രതിരോധ മന്ത്രി ലഫ്. ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അല്‍ജലാഹിമ, ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമി, റോയല്‍ േഫാഴ്‌സ് കമാണ്ടര്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. കുവൈത്ത് ഉപപ്രധാനമന്ത്രി ശൈഖ് നാസിര്‍ സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനെ ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ആസ്ഥാനത്ത് സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.