കുടുംബ സൗഹൃദവേദി ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്
മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കുടുംബ സൗഹൃദവേദിയുടെ 28ാം വാർഷികാഘോഷവും ക്രിസ്മസ് നവവത്സര ആഘോഷവും വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. സുബി ഹോംസിന്റെ ബാനറിൽ മ്യൂസിക്കൽ നൈറ്റ് -25 എന്ന പേരിൽ നടത്തപ്പെടുന്ന ഈ സംഗീത സന്ധ്യക്ക് മാറ്റുകൂട്ടാൻ നാട്ടിൽനിന്നും പ്രശസ്ത സിനിമ പിന്നണി ഗായകരായ പ്രശാന്ത് പുതുകരിയും ഡോ. സൗമ്യ സനാതനൻ എന്നിവരും പങ്കെടുക്കും. അതോടൊപ്പം ബഹ്റൈനിലെ പ്രമുഖ നാടൻപാട്ട് ഗ്രൂപ്പായ പയ്യന്നൂർ സഹൃദയയുടെ നാടൻപാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
സുധീർ തിരുനിലത്ത് ചെയർമാനും ജ്യോതിഷ് പണിക്കർ ജനറൽ കൺവീനറുമായുള്ള 51 അംഗ സ്വാഗത സംഘം രൂപവത്കരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇതുകൂടാതെ നിലവിലെ കമ്മിറ്റി ഭാരവാഹികളായ രക്ഷാധികാരി അജിത് കണ്ണൂർ, പ്രസിഡന്റ് സിബി കൈത്താരത്ത്, സെക്രട്ടറി അജി പി.ജോയ്, ട്രഷറർ ഷാജി പുതുക്കുടി, അബ്ദുൽ സലാം, അഖിൽ താമരശ്ശേരി, എം.എം ബാബു, ഹരീഷ് പി.കെ, ജയേഷ് തോന്നിക്കൽ, മണിക്കുട്ടൻ, മിഥുൻ, പവിത്രൻ, രജീഷ്, സെയ്യിദ് ഹനീഫ, സലാം അമ്പാട്ടുമൂല, സുജിത് സോമൻ, മോൻസി ബാബു, ഇ.വി. രാജീവൻ ശിവാംബിക, അമ്പിളി എന്നിവരും സ്വാഗത സംഘം രക്ഷാധികാരികളായ ജേക്കബ് തേക്കുതോട്, എബി തോമസ്, ജമാൽ കുറ്റികാട്ടിൽ എന്നിവരും പ്രോഗ്രാം കോഓഡിനേറ്റർമാരായി മനോജ് പീലിക്കോട്ടും അൻവർ നിലമ്പൂരും അടങ്ങിയ ഒരു സംഘവും ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
വാർത്താസമ്മേളനത്തിൽ സുധീർ തിരുനിലത്ത്, ജ്യോതിഷ് പണിക്കർ, അജിത് കണ്ണൂർ, സിബി കൈതാരത്ത്, അജി പി. ജോയ്, ഷാജി പുതുക്കുടി, ജേക്കബ് തെക്കുതോട് എന്നിവർ പ്രോഗ്രാമിനെക്കുറിച്ചു വിശദീകരിച്ചു സംസാരിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിലെ മുഴുവൻ കലാസ്വാദകരെയും ഇന്ത്യൻ ക്ലബിലേക്ക് ക്ഷണിക്കുന്നതായും അധികാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.