കുന്നംകുളം കൂട്ടായ്​മക്ക്​ ഉജജ്വല തുടക്കമായി

മനാമ: തൃശ്ശൂർ ജില്ലയിലെ കുന്നംകുളം സ്വദേശികളായ ബഹ്​റൈൻ പ്രവാസികളുടെ സംഘടനയായ കുന്നംകുളം കൂട്ടായ്​മ ഉം അൽ ഹസം ബാങ്കോക്ക്‌ റസ്​റ്റോറൻറിൽ നടന്ന ചടങ്ങിൽ ബഹ്​റൈനിലെ സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂരി ഉദ്​ഘാടനം നിർവ്വഹിച്ചു. കൂട്ടായ്​മയുടെ സംഘാടകൻ ആയിരുന്ന അഭിലാഷ്‌ കടവല്ലൂരിന്​ ചടങ്ങിൽ ആദരഞ്ജലികൾ അർപ്പിച്ചു. കുന്നംകുളം കൂട്ടായ്​മയുടെ ഉപഹാരം ഫാത്തിമ അൽ മൻസൂരിക്ക്‌ ബഹ്​റൈൻ കേരള സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷണപ്പിള്ള കൈമാറി.

കേരളം നേരിട്ട പ്രളയക്കെടുതികളിൽ ഫാത്തിമ അൽ മൻസൂരി നൽകിയ സഹായങ്ങൾക്ക്‌ നന്ദിയർപ്പിച്ച്​ അവരെ ആദരിക്കുകയും ചെയ്‌തു. കുന്നംകുളം താലൂക്ക്‌ ആശുപത്രിയിലെ ഡയാലിസിസ്‌ യൂണിറ്റിലേക്ക്‌ കുന്നംകുളം കൂട്ടായ്​മ സ്വരൂപിച്ച്‌ നൽകിയ മൂന്ന് ലക്ഷം രൂപയുടെ ചെക്ക്‌ ഫാത്തിമ അൽ മൻസൂരിയിൽ നിന്ന്​ രാധാകൃഷ്ണപിള്ള ഏറ്റുവാങ്ങി. ബഹ്​റൈനിലെ വർധിച്ചു വരുന്ന ജല വൈദ്യുതി ബില്ലിനു ഒരു പരിഹാരം കാണുന്നതിനു ബഹ്​റൈൻ അധികാരികൾക്ക്​ അപേക്ഷ നൽകുമെന്ന്​ ലോക കേരള സഭാഗം രാജു കല്ലുപുറം പറഞ്ഞു. ബഷീർ അമ്പലായി, ബിനു കുന്നന്താനം എന്നിവർ സംസാരിച്ചു.
കുന്നംകുളം കൂട്ടായ്​മയുടെ പ്രസിഡൻറ്​ ജോയ്‌ ചൊവ്വന്നൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ജെറി കോലാടി സ്വാഗതവും ജിഷാർ കടവല്ലൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - kunnamkulam koottaima-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.