മനാമ: കോഴിക്കോട് പെരുമണ്ണാമൂഴി ചെമ്പനോട് പുതുശേരി വീട്ടിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ ഒരുക്കം നടത്തുന്നതി െൻറ ത്രില്ലിലാണ് സിസ്റ്റർ ലിനിയുടെയും സജീഷിെൻറയും മക്കളായ റിതുലും സിദ്ധാർത്ഥും. മൂത്തവനായ റിതുൽ എന്ന കുഞ്ഞു ഒരാഴ്ചമുെമ്പ ആവർത്തിച്ച് ചോദിക്കുന്നുണ്ട് ‘നാളെയാണോ നമ്മൾ പോകുന്ന’തെന്ന്. സജീഷ് ഫോണിലൂടെ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുേമ്പാഴാണ് മക്കളുടെ ഉത്സാഹം വിവരിച്ചത്.
അഞ്ചുവർഷം താൻ പ്രവാസിയായി കഴിഞ്ഞ സ്ഥലമാണ് ബഹ്റൈൻ. ലിനിക്കും മക്കൾക്കും ഒപ്പം ബഹ്റൈനിലേക്ക് വരണമെന്ന ആഗ്രഹം നടക്കാതെ പോയതിെൻറ സങ്കടമുണ്ട്. എന്നിരുന്നാലും ഇൗ യാത്ര യാഥാർഥ്യമാക്കാൻ തെൻറ സുഹൃത്തുക്കളും ഒരുമ ബഹ്റൈെൻറ പ്രവർത്തകരും മുന്നിട്ടിറങ്ങിയതിൽ നന്ദിയുണ്ട്.
പ്രവാസിയായിരുന്ന കാലത്ത് ലിനിയെ ദിവസവും നാലഞ്ച് പ്രാവശ്യം ഫോണിൽ വിളിക്കുമായിരുന്നു. തെൻറ വിവരണത്തിലൂടെ, ലിനിക്ക് ബഹ്റൈൻ ചിരപരിചിതമായ സ്ഥലം ആയിരുന്നുവെന്നും സജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.