‘മാധ്യമം കുടുംബം’ മാസികയുടെ പുതുവർഷ പതിപ്പായ ‘ഹാപ്പിനസ് എഡിഷൻ 2021’
ബഹ്റൈനിൽ പ്രകാശനം ചെയ്യുന്നു
മനാമ: 'മാധ്യമം കുടുംബം'മാസികയുടെ പുതുവർഷ പതിപ്പായ 'ഹാപ്പിനസ് എഡിഷൻ 2021'ബഹ്റൈനിൽ പ്രകാശനം ചെയ്തു. കോവിഡ് കാലം കവർന്നെടുത്ത സന്തോഷം തിരികെ കൊണ്ടുവരാനായി വിവിധ മേഖലകളിലെ വിദഗ്ധർ കണ്ടെത്തിയ ആധികാരികവും പ്രായോഗികവുമായ നിർദേശങ്ങൾ ഹെൽത്ത്, വെൽത്ത്, വെൽനസ് എന്നീ മൂന്ന് ഭാഗങ്ങളിലായി പ്രതിപാദിക്കുന്നതാണ് ഹാപ്പിനസ് എഡിഷെൻറ പ്രത്യേകത. കുടുംബത്തിലെ ഒാരോ അംഗത്തിെൻറയും ആരോഗ്യവും സന്തോഷവും വരും വർഷത്തെ 12 മാസവും വിലയിരുത്താൻ സഹായിക്കുന്ന 'ഹാപ്പിനസ് ഹാൻഡ്ബുക്ക്'സന്തോഷപ്പതിപ്പിനൊപ്പം സൗജന്യമാണ്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ്വി ഇരിങ്ങൽ, ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ് എന്നിവരിൽനിന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറിലെ സീനിയർ സ്റ്റാഫ് നഴ്സുമാരായ ലീലാമ്മ എബ്രഹാം, ജോംലൈറ്റ് സന്തോഷ് എന്നിവർ കോപ്പികൾ ഏറ്റുവാങ്ങി. ഗൾഫ് മാധ്യമം െറസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സഇൗദ് റമദാൻ, അഡ്വർടൈസ്മെൻറ് മാനേജർ ഷക്കീബ് വലിയ പീടികക്കൽ, മുഹമ്മദ് റിയാസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.