കെ.എസ്. ചിത്ര
മനാമ: ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്ന് കെ.എസ്. ചിത്രയുടെ സംഗീതനിശ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 7.30ന് നടക്കുന്ന സംഗീത നിശയിൽ പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരുമുണ്ടാകും.
ബഹ്റൈൻ കേരളീയ സമാജം ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായി എത്തിയ ടി. പത്മനാഭനെ വിമാനത്താവളത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
പൊതുസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയാകും. ചടങ്ങിൽ ബി.കെ.എസ്. കഥാകുലപതി പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന് സമ്മാനിക്കും. ഓണാഘോഷങ്ങളുടെ ഭാഗമാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.