കോഴിക്കോട് ജില്ല പ്രവാസിഫോറം ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന്
നടത്തുന്ന സൗജന്യ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തപ്പോൾ
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന് നടത്തുന്ന സൗജന്യ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. കെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.
ജുഫൈർ ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ശൈഖ് സ്വാലഹിൻ ബക്സ്, ഡോ. മെഹർ അൽ ഷാഹീൻ, ഡോ. അക്രം അൽ ഹസാനി എന്നിവരുടെ സേവനം തികച്ചും സൗജന്യമാണെന്ന് ബി.എസ്.എച്ച് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓഫിസർ യതീഷ് കുമാർ പറഞ്ഞു.
മെഡിക്കൽ ക്യാമ്പ് കോഒാഡിനേറ്റർമാരായ ഷാജി പുതുക്കുടി, അഖിൽ രാജ്, സുജിത് സോമൻ, രജീഷ്, സുധീഷ്, ഭാരവാഹികളായ ജമാൽ കുറ്റിക്കാട്ടിൽ, ഫൈസൽ പാട്ടാണ്ടി, പി. അഷ്റഫ്, പി.കെ. ഹരീഷ്, ശശി അക്കരാൽ, രക്ഷാധികാരി വി.സി. ഗോപാലൻ എന്നിവർ പങ്കെടുത്തു.
കാർഡിയാക്, ഡയബറ്റിക്, ഓർത്തോ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ സവിനേഷ്-35059926, പ്രജിത്-39767389 എന്നിവരെ ബന്ധപ്പെട്ട് അവസരം വിനിയോഗിക്കണമെന്ന് ജനറൽ സെക്രട്ടറി വി.കെ. ജയേഷ് അറിയിച്ചു. ക്യാമ്പ് 26ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.