കെ.പി.എഫ് രക്തദാന ക്യാമ്പിൽ നിന്ന്

കെ.പി.എഫ് അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം കണക്കിലെടുത്തു കോഴിക്കോട് ജില്ല പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിന്‍റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ സംഘടിപ്പിച്ച കെ.പി. എഫിന്‍റെ ഒരാഴ്ചയോളം നടന്ന രക്തദാന ക്യാമ്പിൽ എഴുപതോളം പേർ ഇതു വരെ പങ്കെടുത്തു. ജനറൽ സെക്രട്ടറി അരുൺ പ്രകാശിന്‍റെയും വൈസ് പ്രസിഡന്‍റ് അഖിൽ താമരശ്ശേരിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. സംശയങ്ങൾക്ക് കെ.പി.എഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ (+973 36270501) സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - KPF organized an emergency blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-19 07:25 GMT