കെ.പി.എഫ് മെംബേഴ്സ് നൈറ്റ് - ബാംസുരിയിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) മെംബേഴ്സ് നൈറ്റ് സെഗയ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് റാശിദ് ബുക്കുമ്മാസ് ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാതിഥിയായിരുന്നു.
കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ. സ്വാഗതവും ബാംസുരി കൺവീനർ അരുൺ പ്രകാശ് നന്ദിയും രേഖപ്പെടുത്തി.
ഐമാക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ഷംസുദ്ദീൻ വെള്ളികുളങ്ങര (കെ.എം.സി.സി), കെ.പി.എഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി. സലീം, യു.കെ. ബാലൻ, ലേഡീസ് വിങ് കൺവീനർ രമാ സന്തോഷ് എന്നിവർ സംസാരിച്ചു.
കെ.പി.എഫ് കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കിയ നിരവധി കലാ പരിപാടികൾ അരങ്ങിലെത്തിച്ചു. തിരുവാതിര, ഒപ്പന, മാർഗംകളി, പാട്ടുകൾ, മിമിക്രി, തുടങ്ങി നിരവധി കലാരൂപങ്ങളും ആരവം നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടും അരങ്ങേറി. ടൈറ്റിൽ സ്പോൺസർ ജീൻസ് അവന്യുവിനെയും മറ്റു സ്പോൺസർമാരെയും വേദിയിൽ ആദരിച്ചു. കെ.പി.എഫ് എക്സിക്യൂട്ടിവ് ലേഡീസ് വിങ് അംഗങ്ങൾ കലാപരിപാടികൾക്ക് നേതൃത്വം നൽകി. പ്രിയംവദ, രാജീവ് കെ.പി എന്നിവർ ചേർന്ന് കാര്യപരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.