കെ.പി.എഫ് സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ വിജയികളായ യുവകേരള ടീം
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാമത് ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ മത്സരത്തിൽ 2-1 ഗോളിന് അൽ കേരള വിയെ തോൽപിച്ചു യുവകേരള വിജയികളായി.
സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് റാഷിദ് ബുഖമ്മസ്, ബഹ്റൈൻ നാഷനൽ ടീം അംഗമായിരുന്ന അബ്ദുല്ല ഹഷാഷ്, യാസ്മിൻ ഫയാസ് (ബഹ്റൈൻ നാഷനൽ ടീം വനിതാ മെംബർ), യൂസ്സഫ് അബ്ദുല്ല ജറാഹ് അൽദോസരി(പ്രസിഡന്റ് അൽ ഖുദേസ്സിയ ക്ലബ്) എന്നിവർ ചേർന്ന് മത്സരം കിക്കോഫ് ചെയ്തു. മനാമ ഫാമിലി ഡിസ്കൗണ്ട് സെന്റർ മാനേജിങ് ഡയറക്ടർ മുസ്തഫ, ബി.എം.സി - ഐ മാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എബ്രഹാം ജോൺ, സയ്ദ് ഹനീഫ്, ഇ.വി. രാജീവൻ, കൈ മിതിക്, മുജീബ് മാഹി, ജബ്ബാർ കുട്ടീസ്, ജെറി ജോയ്, ബഷീർ, നാസർ മഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.
കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങിൽ മനാമ ഫാമിലി ഡിസ്കൗണ്ട് സെന്റർ മാനേജിങ് ഡയറക്ടർ മുസ്തഫയെ ആദരിച്ചു.
ജനറൽ സെക്രട്ടറി ഹരീഷ് പി.കെ. സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി. കൺവീനർ സുധി ചാത്തോത്ത്, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി. സലീം, യു.കെ. ബാലൻ എന്നിവർ ആശംസയും കെ.പി.എഫ് എക്സിക്യൂട്ടിവ് മെംബർമാർ, വനിതാവിങ് പ്രതിനിധികൾ, ഫുട്ബാൾ കോഓഡിനേറ്റർ ജെറി ജോയ് എന്നിവർ നേതൃത്വം നൽകി. ലേഡീസ്വിങ് കൺവീനർ രമാ സന്തോഷ് കാര്യ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.