കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
കെ.പി.എ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുമനാമ: ബഹ്റൈന്റെ 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റി റിഫ ഇന്റർനാഷനൽ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200ൽപരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു.
റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ട്രഷറർ മജു വർഗീസ് നന്ദിയും പറഞ്ഞു.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർ റോജി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എയുടെ ഉപഹാരം ഹോസ്പിറ്റൽ അഡ്മിൻ കോഓഡിനേറ്റർ ലെവിസിന് കൈമാറി. കെ.പി.എ സെക്രട്ടറിമാരായ അനോജ്, സന്തോഷ് കാവനാട്, വൈസ് പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ സന്നിഹിതരായിരുന്നു
ഏരിയ ജോ. സെക്രട്ടറി സാജൻ നായർ, വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, ഏരിയ കോഓഡിനേറ്റർമാരായ അനിൽ കുമാർ, കോയിവിള മുഹമ്മദ്, പ്രവാസി ശ്രീ യൂനിറ്റ് ഭാരവാഹികളായ പ്രദീപ അനിൽ, ശാമില ഇസ്മായിൽ, റസീല മുഹമ്മദ്, ഏരിയ മെംബർ അക്ബർ എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.