കെ.പി.എ സംഘടിപ്പിച്ച ക്രിസ്മസ് കരോൾ സമാപന ചടങ്ങ്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കഴിഞ്ഞ നാല് ആഴ്ചയായി നടത്തിയ ക്രിസ്മമസ് കരോൾ ഗൃഹ സന്ദർശനങ്ങൾ സമാപിച്ചു. കെ.പി.എ ക്രിസ്മസ് രാവ് 2025 എന്ന പേരിൽ കെ.പി.എ കുടുംബാംഗങ്ങളെയും കരോൾ സംഘത്തെയും പങ്കെടുപ്പിച്ചുകൊണ്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽവെച്ച് വിപുലമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. പ്രശസ്ത കലാകാരനും ലൈവ് എഫ്.എം ആർ.ജെയുമായ ഷിബു മലയിൽ ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷ്, സഗായ, ബഹ്റൈൻ വികാരി റവ. ഫാദർ മാത്യൂസ് ഡേവിഡ് ക്രിസ്മസ് സന്ദേശം നൽകി. കെ.പി.എ കരോൾ കൺവീനർ ജോസ് മാങ്ങാട് സ്വാഗതം ആശംസിച്ചു. പരിപാടിയിൽ കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രജീഷ് പട്ടാഴി, കെ.പി.എ കരോൾ, കൺവീനർമാരായ രഞ്ജിത് ആർ. പിള്ള, മജു വർഗീസ്, ലിനീഷ് പി. ആചാരി, അനൂപ് തങ്കച്ചൻ എന്നിവർ ക്രിസ്മസ് ആശംസകളും കെ.പി.എ കരോൾ കൺവീനർ ബിജു ആർ. പിള്ള നന്ദിയും അറിയിച്ചു സംസാരിച്ചു. തുടർന്ന് കരോൾ സംഘത്തിന്റെ കരോൾ ഗാനത്തോട് കൂടി കലാപരിപാടികൾ ആരംഭിച്ചു.
കെ.പി.എ കരോൾ ടീമിന്റെ വിവിധ കലാപരിപാടികളും കെ.പി.എ സിംഫണീ ടീമിന്റെ ഗാനസന്ധ്യയും കെ.പി.എ ക്രിസ്മസ് രാവ് മികവുറ്റതാക്കി. പരിപാടിയിൽ കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂനിറ്റ് ഹെഡുകളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.